കണ്ണൂര്‍: പയ്യന്നൂരില്‍ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. വെള്ളൂര്‍ രാമന്‍കുളത്തിന് സമീപത്തെ വി വി കമലാക്ഷിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി 10.50 ഓടെയാണ് സംഭവം.
വീടിന് മുന്നിലുള്ള പരസ്യ ബോര്‍ഡില്‍ തട്ടി പൊട്ടിയതിനാല്‍ വീടിനോ വാഹനങ്ങള്‍ക്കോ കേടുപാട് സംഭവിച്ചില്ല. പയ്യന്നൂര്‍ പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.
|
കമലാക്ഷിയുടെ മകന്റെ ഭാര്യ നിത്യ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്ത് ചില ഭീഷണികളൊക്കെ നേരിട്ടിരുന്നതായാണ് വിവരം. വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
MTP Rafeek
ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





