ആദായനികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകളായ 22കാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ കേബിള്‍ കഴുത്തില്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കിയതായി സംശയം.
|
സംഭവത്തില്‍ ഒരു മാസം മുമ്പ് വീട്ടില്‍ നിന്നു പിരിച്ചുവിട്ട തൊഴിലാളിയായ 19കാരന് രാഹുലിനു വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഡല്‍ഹിയിലെ അമര്‍ കോളനിയിലെ വീട്ടില്‍ സംഭവസമയം യുവതി മാത്രമാണുണ്ടായിരുന്നത്. രാഹുല്‍ കൈയിലുണ്ടായിരുന്ന സ്പെയര്‍ താക്കോല്‍ ഉപയോഗിച്ചു വീട്ടില്‍ കയറുകയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസ് നിഗമനം.
അല്‍വാറില്‍ നിന്ന് സംഭവം നടന്നതിന്റെ തലേന്ന് രാഹുല്‍ ഡല്‍ഹിയില്‍ എത്തിയതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചു. അല്‍വാറിലെ രാഹുലിന്റെ വീട്ടില്‍ എത്തിയ പോലീസ് ഇവിടെ പരിശോധന നടത്തി. ഇയാള്‍ മറ്റൊരു കേസില്‍ പ്രതിയാണെന്ന വിവരവും പോലീസിന് ലഭിച്ചു.
ALSO READ: ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് രണ്ട് കപ്പലുകള്‍ പിടിച്ചെടുത്ത് ഇറാന്





