ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് രണ്ട് ചരക്കു കപ്പലുകള്‍ പിടിച്ചെടുത്ത് ഇറാന്‍. എംഎസ് സി ഫ്രാന്‍സെസ്‌ക, എപമിനോഡെസ് എന്നീ കപ്പലുകളാണ് ഇറാന്‍ പിടിച്ചെടുത്തത്. കഴിഞ്ഞദിവസം ഇറാന്റെ രണ്ട് കപ്പലുകള്‍ ഹോര്‍മുസില്‍ നിന്ന് യുഎസ് പിടിച്ചെടുത്തിരുന്നു. ഇതിനു തിരിച്ചടിയായാണ് ഇറാന്റെ മുന്നറിയിപ്പ് അവഗണിച്ച് ഹോര്‍മുസ് കടലിടുക്ക് കടന്ന രണ്ട് കപ്പലുകള്‍ ഇസ് ലാമിക് റവ്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് സേന പിടിച്ചെടുത്തത്. എംഎസ് സി ഫ്രാന്‍സിസ്‌ക സയണിസ്റ്റ് ഭരണകൂടത്തിന്റേതാണെന്നും എപമിനോഡെസ് നാവിഗേഷന്‍ സംവിധാനങ്ങളില്‍ കൃത്രിമം നടത്തിയാണ് കടലിടുക്ക് കടക്കാനെത്തിയതെന്നും ഇറാന്‍ വിശദീകരിച്ചു.
|
ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരേ യുദ്ധം ആരംഭിച്ചതിനു പിന്നാലെയായിരുന്നു ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മേഖലയില്‍ നിന്നുള്ള എണ്ണ കയറ്റുമതിക്ക് ഈ തടസ്സമായതോടെ ആഗോളതലത്തില്‍ പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. ഇറാനില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതു വരെ ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങള്‍ ഇറാന്‍ തുടരും.
ALSO READ: 17കാരനെ പീഡിപ്പിച്ച 36കാരിക്കെതിരേ കേസ്





