Divyanka Sirohi dies ഹരിയാന: ഹരിയാന്‍വി നടിയും ഇന്‍ഫ്‌ലുവന്‍സറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ദിവ്യാങ്കയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്.
|
ഉത്തര്‍പ്രദേശിലെ ബാലന്ദ്ഷഹറില്‍ ജനിച്ച ദിവ്യാങ്ക, ഹരിയാന്‍വി സംഗീത രംഗത്തെ തന്റെ സംഭാവനകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൊവ്വാഴ്ച രാത്രി ദിവ്യാങ്കയുടെ ആരോഗ്യനില വഷളായിരുന്നു. പിന്നാലെ ബന്ധുക്കള്‍ അവരെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
50തിലധികം ഹരിയാന്‍വി ഗാനങ്ങളില്‍ ദിവ്യാങ്ക അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഗായകന്‍ മസൂം ശര്‍മയുമായുള്ള കൂട്ടുകെട്ടുകള്‍ ഏറെ പ്രശംസ നേടിയിരുന്നു. സമൂഹ മാധ്യമത്തില്‍ 1.3 മില്യന്‍ ഫോളോവേഴ്‌സുണ്ട്.
1. ചോര ജാട്ട കാ (Chora Jaatta Ka)
ഹാരി ലാതറും സ്വര വര്‍മ്മയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദിവ്യാങ്ക സിരോഹിയും സങ്കേത് ഉപാധ്യായയുമാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. പുറത്തിറങ്ങിയത് മുതല്‍ യൂട്യൂബില്‍ 1.14 ലക്ഷത്തിലധികം കാഴ്ചക്കാരെ ഈ വീഡിയോ നേടിയിട്ടുണ്ട്.
2. ജീല്‍ സി ആംഖ് (Jheel Si Aankh)
രാജ് മാവര്‍ ആലപിക്കുകയും സംഗീതം നല്‍കുകയും ചെയ്ത ഗാനമാണിത്. അമന്‍ ജാജിയും ദിവ്യാങ്ക സിരോഹിയും അഭിനയിച്ച ഈ ഗാനത്തിന്റെ വരികള്‍ എഴുതിയത് മുകേഷ് ജാജിയാണ്. 2025 ഏപ്രിലില്‍ പുറത്തിറങ്ങിയ ഇതിന്റെ ഔദ്യോഗിക മ്യൂസിക് വീഡിയോയ്ക്ക് യൂട്യൂബില്‍ 6.60 ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്.
3. ബതേയു ഹരിയാനെ തേ (Bateu Haryane Te)
മാസൂം ശര്‍മ്മയും ആശു ട്വിങ്കിളും ചേര്‍ന്ന് പാടിയ ഹരിയാന്‍വി ഗാനമാണിത്. 2024 നവംബറില്‍ പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ വരികള്‍ ഹാരി ലാതറാണ് എഴുതിയത്. ജൈവീര്‍ രതിയും ദിവ്യാങ്ക സിരോഹിയുമാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്.




