23
Apr 2026
Thu
കണ്ണൂരില്‍ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. ചക്കരക്കല്‍ പള്ളിപ്പൊയില്‍ സ്വദേശി എം വി സനല്‍കുമാര്‍(37)ആണ് മരിച്ചത്. കിണര്‍ വൃത്തിയാക്കുന്ന പണിക്കിടെയാണ് സനലിന് സൂര്യാതപമേറ്റത്. ബുധനാഴ്ച രാവിലെ കിണറുപണിക്കിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴം രാവിലെ മരിക്കുകയായിരുന്നു. ആതിരയാണ് ഭാര്യ. ശിവരുദ്ധ്, റയാന്‍ എന്നിവര്‍ മക്കളാണ്.
|
ദുബയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന സനല്‍ കുമാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നാട്ടിലെത്തിയത്. സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി കൊടുംചൂടാണ് അനുഭവപ്പെടുന്നത്. 12 ജില്ലകളില്‍ ഇതുമായി ബന്ധപ്പെട്ട ജാഗ്രതാ നിര്‍ദേശവും ഭരണകൂടം പുറപ്പെടുവിച്ചിരുന്നു.
ALSO READ: വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ധാരണ



