23
Apr 2026
Thu
23 Apr 2026 Thu
Thrissur Pooram will be conduct without Fire works

മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിമിതമായ ചടങ്ങുകളോടെ തൃശൂര്‍ പൂരം നടത്താന്‍ ഉന്നതതലയോഗത്തില്‍ തീരുമാനം. വെടിക്കെട്ട് ഒഴിവാക്കിയും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കുടമാറ്റം പതിനഞ്ച് മിനിറ്റായി ചുരുക്കിയും നടത്താനാണ് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായത്. വെടിപ്പുര ദുരന്തത്തിന് പിന്നാലെ ഇത്തവണത്തെ പൂരം എങ്ങനെ നടത്തുമെന്ന് ആലോചിക്കാനായി സര്‍ക്കാര്‍ യോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇലഞ്ഞിത്തറമേള ഗംഭീരമായി നടക്കും. കുടമാറ്റം പ്രതീകാത്മകമായിട്ടായിരിക്കും നടത്തുക. പരമാവധി പത്ത് സെറ്റ് കുടകളാണ് ഇത്തവണ മാറാനാവുന്നത്.
പൂരത്തിന്റെ മറ്റ് ചടങ്ങുകള്‍ മാറ്റമില്ലാതെ തുടരും. എട്ട് ഘടക പൂരങ്ങളും അവര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ആനകളും മേളവുമായി വടക്കുന്നാഥ സന്നിധിയിലെത്തി മടങ്ങും. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളത്തിനും മുടക്കമുണ്ടാവില്ല. മഠത്തില്‍ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും സമയമൊട്ടും കുറയ്ക്കാതെ അവതരിപ്പിക്കും.

തൃശൂര്‍ പൂരത്തിന്റെ ഭാഗമായി ഒരുക്കിക്കൊണ്ടിരുന്ന പടക്കനിര്‍മാണശാലയില്‍ കഴിഞ്ഞദിവസമുണ്ടായ സ്‌ഫോടനത്തില്‍ 14 പേരാണ് മരിച്ചത്. വെടിക്കെട്ട് ലൈസന്‍സി സതീഷ് അടക്കം നാലുപേരുടെ നില ഗുരുതരമായി തുടരുകയാണ്. 11 പേരാണ് ചികിത്സയില്‍ കഴിയുന്നത്. നാല് പേരെ കാണാനില്ല. തിരിച്ചറിയാനാവാത്ത വിധത്തില്‍ ലഭിച്ച ശരീര ഭാഗങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന ഇന്ന് നടക്കും.

ALSO READ: കഴുത്ത് ഞെരിച്ചു, പീഡിപ്പിച്ചു, കൊള്ളയടിച്ചു: ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അരങ്ങേറിയത് ഒരു മണിക്കൂര്‍ നീണ്ട ക്രൂരത