23
Apr 2026
Thu
23 Apr 2026 Thu
5 year old girl injured after being blown over by train dies

മുത്തശ്ശിക്കൊപ്പം നടന്നുപോകവെ ട്രെയിന്റെ കാറ്റടിച്ചു തെറിച്ചുവീണ അഞ്ചുവയസ്സുകാരി മരിച്ചു. കാസര്‍കോട് മൊഗ്രാല്‍ നാങ്കിയിലാണ് സംഭവം. ചെങ്കള നാലാംമൈല്‍ തൈവളപ്പില്‍ താഹിര്‍ നജാത്ത്- ആസിയ ദമ്പതികളുടെ മകള്‍ മറിയം നവാല്‍ ആണ് മരിച്ചത്. ഫാത്തിമത്ത് ഇഷാന്‍ സഹോദരിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം പതിനെട്ടിന് മുത്തശ്ശി നഫീസയ്‌ക്കൊപ്പം പ്രദേശത്തെ മരണവീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. നഫീസ കുട്ടിയെയുമെടുത്ത് റെയില്‍പാളത്തിനു സമീപത്തുകൂടി നടന്നുവരുമ്പോള്‍ ഇതുവഴി ട്രെയിന്‍ കടന്നുപോവുകയും ഇതിന്റെ കാറ്റടിച്ച് ഇരുവരും തെറിച്ചുവീഴുകയുമായിരുന്നു. പരിക്കേറ്റ നഫീസ ചികില്‍സയില്‍ തുടരുകയാണ്.

ALSO READ: കോഴിക്കോട്ട് എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍