23
Apr 2026
Thu
23 Apr 2026 Thu
woman among two caught with MDMA in Kozhikkode

കോഴിക്കോട് ബാലുശ്ശേരിയില്‍ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ പെരിങ്ങോം സ്വദേശി ശീതള്‍ ശിവദാസ്(21), കോഴിക്കോട് കൊയിലാണ്ടി മേഞ്ഞണ്യം സ്വദേശി ഫിറോസ്(29)എന്നിവരാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അത്തോളിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്ന് 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വില്‍പ്പനയ്‌ക്കെത്തിച്ചതാണ് ലഹരി വസ്തുക്കളെന്ന് അധികൃതര്‍ അറിയിച്ചു.

ALSO READ: ഡല്‍ഹിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ ബലാല്‍സംഗം ചെയ്തു കൊന്ന 19കാരന്‍ പിടിയില്‍; കവര്‍ന്നത് 2.5 ലക്ഷം രൂപ