23
Apr 2026
Thu
23 Apr 2026 Thu
Social media influencer among two caught with MDMA in Kozhikkode

കോഴിക്കോട്ട് പന്തീരങ്കാവില്‍ മൂന്നുകോടി രൂപയുടെ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം രണ്ടുപേര്‍ പിടിയില്‍. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായ അടിവാരം സ്വദേശിനി ഫാത്തിമ സസ്‌റിന്‍, കൊണ്ടോട്ടി കച്ചേരിക്കല്‍ സ്വദേശി പി കെ ഷഫീഖ് എന്നിവരാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എക്സൈസ് സ്‌ക്വാഡ്, ഇന്റലിജന്‍സ് രഹസ്യ വിഭാഗം എന്നിവര്‍ സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. പന്തീരങ്കാവ് ടോള്‍ ബൂത്തിന് സമീപം വച്ചാണ് സംഭവം.

കാറിന്റെ ബോണറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പന നടത്താനായി എത്തിച്ചതാണ് എംഡിഎംഎ എന്ന് പ്രതികള്‍ മൊഴി നല്‍കി.

ALSO READ: കോഴിക്കോട്ട് എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍