24
Apr 2026
Fri
24 Apr 2026 Fri
Aravind Kejriwal response over partys Rajya Sabha MP s switching to BJP

ആം ആദ്മി പാര്‍ട്ടിയുടെ ഏഴ് രാജ്യസഭാ എംപിമാരുടെ ബിജെപി ചേക്കേറലില്‍ പ്രതികരിച്ച് പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. ബിജെപി ഒരിക്കല്‍ കൂടി പഞ്ചാബികളെ വഞ്ചിച്ചുവെന്നാണ് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്രിവാള്‍ എക്‌സില്‍ പ്രതികരിച്ചത്. ഡല്‍ഹിയില്‍ നിന്ന് ഏഴും പഞ്ചാബില്‍ നിന്ന് മൂന്നും രാജ്യസഭാ എംപിമാരാണ് ആം ആദ്മിക്കുള്ളത്. ഇതില്‍ ഏഴുപേരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. രാഘവ് ചദ്ദ, അശോക് മിത്തല്‍, സന്ദീപ് പതക്, ഹര്‍ഭജന്‍ സിങ്, സ്വാതി മലിവാല്‍, രജീന്ദര്‍ ഗുപ്ത, വിക്രം സാഹ്നി എന്നിവരാണ് ആം ആദ്മി വിട്ട് ബിജെപിയിലേക്ക് കൂടുമാറുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് അമ്മ മരിച്ചു