പിറന്നാള്‍ ആഘോഷത്തിനിടെ മുഖത്ത് കേക്ക് തേച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മൂന്നുപേര്‍ വെടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ശനിയാഴ്ചയായിരുന്നു സംഭവം. അമര്‍ദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടത്. സുഭാഷ് മാര്‍ഗിലെ ആര്‍ജെഎസ് ഫിറ്റ്‌നസ് ജിമ്മിന്റെ ഓപ്പറേറ്റര്‍ ജീതു സൈനി(33) സംഘടിപ്പിച്ച പിറന്നാള്‍ പാര്‍ട്ടിക്കിടെയാണ് സംഭവം.
|
ജീതു സൈനിയുടെ പിറന്നാളിന്റെ ഭാഗമായി മുറിച്ച കേക്ക് അമര്‍ദീപ് സൈനിയുടെ മുഖത്ത് തേച്ചു. ഇതേച്ചൊല്ലി രാത്രി 11 ഓടെ ജീതുവും അമര്‍ദീപും തമ്മില്‍ തര്‍ക്കം ഉണ്ടായി. അമര്‍ദീപിന്റെ സഹോദരന്‍ മനീഷും വിഷയത്തില്‍ ഇടപെട്ടു. ഇതോടെ ജീതു സൈനി ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു വെടിവയ്പിനു ശേഷം ജീതു സൈനിയും കൂട്ടാളികളും ഒളിവില്‍ പോയി.
ALSO READ: പശ്ചിമേഷ്യന്‍ യുദ്ധത്തിനിടെ യുഎഇയിലേക്ക് ഇസ്രായേല്‍ അയണ്‍ ഡോം എത്തിച്ചു



