21
Apr 2026
Wed
21 Apr 2026 Wed
thrissur girl death

തൃശൂരില്‍ ഏഴ് വയസ്സുകാരി യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. താഴപ്ര സ്വദേശി അലി സഖാഫിയുടെ മകള്‍ സന്‍ഹ മെഹ്‌റിന്‍ (7) ആണ് മരിച്ചത്. പാലക്കാടുള്ള ബന്ധുവീട്ടിലേക്ക് യാത്രയ്ക്കിടെയാണ് കുട്ടി പെട്ടെന്ന് കുഴഞ്ഞുവീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയെ ഉടന്‍ മണ്ണാര്‍ക്കാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വെട്ടിക്കാട്ടിരി എസ്എന്‍ എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സന്‍ഹ.