15
Apr 2026
Wed
15 Apr 2026 Wed
mother hacked by son in Kottarakkara

മകന്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊല്ലം കൊട്ടാരക്കരയില്‍ ആണ് സംഭവം. കൊട്ടാരക്കര ഇടിസിയിലെ രാധാമണി(65)യെ ആണ് മകന്‍ മഹേഷ്(37)ആക്രമിച്ചത്. രാധാമണി അടുക്കളയില്‍ നില്‍ക്കുമ്പോഴാണ് മകന്‍ പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാധാമണിയുടെ കഴുത്തിനാണ് വെട്ടേറ്റത്. മഹേഷിനെ കൊട്ടാരക്കര പോലീസ് പിടികൂടി. രാധാമണി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ALSO READ: ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തതിനെതിരെ മീഡിയവണ്‍ ഹൈക്കോടതിയില്‍; ഐടി നിയമലംഘനമെന്ന് പരാതി