29
Apr 2026
Wed
29 Apr 2026 Wed
2 Malayalees among 7 killed in Bangaluru in wall collapse

ബംഗളുരുവില്‍ കനത്ത മഴയില്‍ മതിലിടിഞ്ഞുവീണ് മലയാളികളടക്കം ഏഴു മരണം. ബൗറിങ് ആശുപത്രിയുടെ ചുറ്റുമതിലാണ് ഇടിഞ്ഞുവീണത്. വിനോദയാത്രയ്ക്ക് എത്തിയ എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മഴയില്‍ നിന്ന് രക്ഷ നേടി മതിലിന് സമീപം നിന്നവരാണ് മരിച്ചവര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

56 അംഗ കുടുംബശ്രീയുടെ വിനോദയാത്രാ സംഘത്തിലെ അംഗങ്ങളായിരുന്നു ലതയും സ്മിതയും. പര്‍ച്ചേസിന് വേണ്ടിയാണ് ശിവാജി നഗറില്‍ എത്തിയത്. മഴ പെയ്തപ്പോള്‍ ടാര്‍പോളിന്‍ ഷീറ്റിന് കീഴില്‍ വന്നു നില്‍ക്കുകയായിരുന്നു ഇവര്‍. ഈ സമയാണ് മതില്‍ ഇടിഞ്ഞത്.

സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ ഇളവ്