30
Apr 2026
Thu
30 Apr 2026 Thu
6 drown to death after boat capsized

വിനോദസഞ്ചാര ബോട്ട് മുങ്ങി ആറു മരണം. നിരവധി പേരെ കാണാതായി. മധ്യപ്രദേശിലെ ജബല്‍പുറിലെ ബര്‍ഗി അണക്കെട്ടിലാണ് ബോട്ട് മുങ്ങിയത്. അപകടസമയം ബോട്ടില്‍ 29 വിനോദസഞ്ചാരികളാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ മരിച്ചവരില്‍ കുട്ടികളുമുണ്ട്. മധ്യപ്രദേശ് ടൂറിസം വകുപ്പിന് കീഴില്‍ നടത്തുന്ന ബോട്ട് സര്‍വീസിനിടെയാണ് ദുരന്തം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

15 പേര്‍ സുരക്ഷിതമായി കരയിലേക്ക് നീന്തിയെത്തി. രക്ഷിച്ച ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വൈകുന്നേര സമയത്താണ് ദുരന്തമെന്നതിനാല്‍ വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയുണ്ടായി.

ALSO READ: കോടാലിയില്‍ ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ പത്തുവയസ്സുകാരന്‍ ആശുപത്രി വിട്ടു