24
Apr 2026
Thu
24 Apr 2026 Thu
Btech student found dead in Hostel room

കൊച്ചിയില്‍ ബിടെക് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. കുസാറ്റിലെ ബി ടെക് അവസാന വര്‍ഷ വിദ്യാര്‍ഥിനിയും എറണാകുളം പുതുവൈപ്പ് സ്വദേശിനിയുമായ കെ എസ് ദര്‍ശനയെയാണ് സ്വകാര്യ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദര്‍ശന കഴിഞ്ഞവര്‍ഷം കുസാറ്റില്‍ സിവില്‍ എന്‍ജിനീയറിങ് മൂന്നാം വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഇയര്‍ ബാക്ക് ആയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷം കോളജില്‍ എത്തിയിരുന്നില്ല. നിലവില്‍ കുസാറ്റിലെ വിദ്യാര്‍ഥിനികള്‍ക്കൊപ്പം സ്വകാര്യ ഹോസ്റ്റലില്‍ താമസിച്ചുവരികയായിരുന്നു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

ALSO READ: അട്ടപ്പാടിയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരംവീണ് യുവതി മരിച്ചു