01
May 2026
Fri
01 May 2026 Fri
Man arrested for attempt to murder relative by hit him with car

പിതൃസഹോദരനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കൊച്ചി അയ്യപ്പന്‍കാവില്‍ ആണ് സംഭവം. കൊച്ചി സ്വദേശി അസിജിത്ത് ആണ് അച്ഛന്റെ ജ്യേഷ്ഠനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൊച്ചി നോര്‍ത്ത് പോലീസ് ആണ് യുവാവിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂട്ടറില്‍ പോവുകയായിരുന്ന പിതൃസഹോദരനെ അസിജിത്ത് കാറിടിപ്പിക്കുകയായിരുന്നു. തലച്ചോറിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ അസിജിത്തിന്റെ വല്യച്ഛന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് വല്യച്ഛന്‍ തടസ്സം നില്‍ക്കുന്നതാണ് വധശ്രമത്തിനു കാരണമെന്ന് അസിജിത്ത് പോലീസിന് മൊഴി നല്‍കി. ട്രാവല്‍ ഏജന്‍സി നടത്തുകയാണ് യുവാവ്.

സ്‌കൂട്ടറില്‍ കാറിടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ALSO READ: വിവാഹവാര്‍ഷികാഘോഷ ശേഷം ഭാര്യയുമായി വഴക്കിട്ട യുവാവ് അച്ഛനെ തലയ്ക്കടിച്ചു കൊന്നു; അമ്മാവനെ കുത്തിവീഴ്ത്തി