30
Apr 2026
Thu
30 Apr 2026 Thu
Son kills father by beat him with Chair

വിവാഹവാര്‍ഷികാഘോഷ ശേഷം ഭാര്യയുമായി വഴക്കിട്ട യുവാവ് അച്ഛനെ തലയ്ക്കടിച്ചു കൊന്നു. പ്രശ്‌നം പരിഹരിക്കാനെത്തിയ അമ്മാവനെ കുത്തി വീഴ്ത്തിയത് തടയാനെത്തിയപ്പോഴായിരുന്നു യുവാവ് അച്ഛനെ കസേരയ്ക്ക് അടിച്ചുകൊന്നത്.
തിരുവനന്തപുരം അമ്പൂരിയിലാണ് സംഭവം. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം(62) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ അമ്മാവന്‍ വര്‍ഗീസ് ചികില്‍സയിലാണ്. സംഭവത്തില്‍ എബ്രഹാമിന്റെ മകന്‍ ഷാനുവിനെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാനുവിന്റെ വിവാഹവാര്‍ഷിക ദിവസമായിരുന്ന ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. വിവാഹ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നതിന് സമീപത്തെ ബന്ധുക്കളെയെല്ലാം ക്ഷണിച്ചിരുന്നു. വിവാഹ വാര്‍ഷിക പാര്‍ട്ടി വൈകുന്നേരം കഴിഞ്ഞ് ബന്ധുക്കളെല്ലാം പിരിഞ്ഞു പോയതിനുശേഷം രാത്രി 9.30ഓടെയാണ് മദ്യലഹരിയിലായിരുന്ന ഷാനു തോമസ് ഭാര്യയുമായി വഴക്കുണ്ടായി.

കാഴ്ചാ പരിമിതിയുള്ള അച്ഛന്‍ തോമസ് എബ്രഹാം ഇതോടെ സമീപത്ത് താമസിക്കുന്ന വര്‍ഗീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
വര്‍ഗീസ് വീട്ടിലെത്തി കുടുംബ വഴക്ക് പരിഹരിക്കാന്‍ ശ്രമിച്ചതോടെ ഷാനു പ്രകോപിതനായി അടുക്കളയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് വര്‍ഗീസിനെ കുത്തി. ബഹളം കേട്ടെത്തിയ തോമസ് മകനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതോടെ ഷാനു കസേരയെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. തോമസിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ALSO READ: വിവാഹവാര്‍ഷികാഘോഷ ശേഷം ഭാര്യയുമായി വഴക്കിട്ട യുവാവ് അച്ഛനെ തലയ്ക്കടിച്ചു കൊന്നു; അമ്മാവനെ കുത്തിവീഴ്ത്തി