17
May 2026
Fri
17 May 2026 Fri
PV ANWAR

കോഴിക്കോട്: റിയല്‍ ലെഫ്റ്റ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി പി വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട പി വി അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടി കേന്ദ്രീകരിക്കുന്നത് സിപിഐഎം വിരുദ്ധ രാഷ്ട്രീയത്തിലായിരിക്കും. സിപിഐഎം വിട്ട വിമത നേതാക്കളെ ചേര്‍ത്തുനിര്‍ത്തി യുഡിഎഫിനോടൊപ്പം നിലയുറപ്പിക്കുന്ന ഒരിടത് പാര്‍ട്ടിയുണ്ടാക്കാനാണ് അന്‍വറിന്റെ തീരുമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സിപിഐഎം വിട്ട വിവിധ നേതാക്കളെ അന്‍വര്‍ സന്ദര്‍ശിക്കും. പയ്യന്നൂരിലെത്തി വി കുഞ്ഞികൃഷ്ണനെയും തളിപ്പറമ്പിലെത്തി ടി കെ ഗോവിന്ദനെയും കാണും. ജി സുധാകരനുമായും എ സുരേഷുമായും സംസാരിച്ചു.

ഇടതുസ്വതന്ത്രനായി മത്സരിച്ച് നിലമ്പൂരില്‍ നിന്ന് നിയമസഭയിലെത്തിയ പി വി അന്‍വറിന് സിപിഐഎമ്മില്‍ വലിയ ആരാധകരുണ്ടായിരുന്നു. ഇടതുപക്ഷവുമായി ഇടഞ്ഞ് ബന്ധം അവസാനിപ്പിച്ചപ്പോഴും നിരവധി ഇടത് പ്രവര്‍ത്തകര്‍ അന്‍വറിനെ പിന്തുണച്ചിരുന്നു.

എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഇടതു മനസുള്ളവരെ തന്നില്‍ നിന്ന് അകറ്റിയെന്ന തോന്നല്‍ അന്‍വറിനുണ്ട്. അതിനാലാണ് പൂതിയ പരീക്ഷണത്തിന് അന്‍വര്‍ ഒരുങ്ങുന്നത്. സിഎംപിയെ പോലെ ഇടതുസ്വഭാവമുള്ള ഒരു പാര്‍ട്ടി കെട്ടിപ്പടുക്കാനാണ് അന്‍വറിന്റെ ശ്രമം. മെയ് 15ന് പാര്‍ട്ടി പ്രഖ്യാപിക്കും.

അസംതൃപ്തരായ നിരവധി പേര്‍ സിപിഐഎമ്മില്‍ ഉണ്ടെന്ന് അന്‍വര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവര്‍ പുറത്ത് വരും. അസംതൃപ്തരുമായി സംസാരിച്ചു. ഇനിയും സംസാരിക്കും. യുഡിഎഫുമായി ചേര്‍ന്ന് പോകുന്ന ഒരു കൂട്ടായ്മക്കാണ് ശ്രമിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക