21
May 2026
Sat
21 May 2026 Sat
Pinarayi Vijayan will lead LDF in assembly election says MA Baby

പ്രതിപക്ഷ നേതാവാകാന്‍ സന്നദ്ധത അറിയിച്ച് പിണറായി വിജയന്‍. ഇക്കാര്യം നാളെ പോളിറ്റ് ബ്യൂറോയെ അറിയിക്കും. പാര്‍ട്ടി പ്രതിസന്ധി ഘട്ടത്തില്‍ നിന്നപ്പോഴെല്ലാം മുന്നില്‍ നിന്ന് നയിച്ച നേതാവെന്ന നിലയ്ക്ക് പിണറായി തന്നെ പ്രതിപക്ഷ നേതൃ സ്ഥാനത്ത് വരണമെന്ന് പാര്‍ട്ടി താല്‍പര്യപ്പെട്ടിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഷ്ട്രീയ നിരീക്ഷകരുടെയെല്ലാം കണക്കു കൂട്ടല്‍ തെറ്റിച്ചാണ് പിണറായി പ്രതിപക്ഷ നേതൃ പദവിയിലേക്ക് എത്തുന്നത്. തിരഞ്ഞെടുപ്പില്‍ വലിയ തോല്‍വി നേരിട്ട പശ്ചാത്തലത്തില്‍ അദ്ദേഹം നേതൃ പദവി ഏറ്റെടുക്കില്ലെന്നായിരുന്നു പൊതുവേ കരുതപ്പെട്ടിരുന്നത്.

പിണറായി സന്നദ്ധനായില്ലെങ്കില്‍ കെഎന്‍ ബാലഗോപാല്‍ ആവും എന്ന് സൂചനയുണ്ടായിരുന്നു. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ പിണറായി നേതൃ സ്ഥാനത്ത് തുടരാനും അതിനിടയില്‍ പാര്‍ട്ടിയില്‍ ശക്തമായ ഒരു നേതൃനിര കെട്ടിപ്പടുക്കാനുമാണ് തീരുമാനമെന്നറിയുന്നു.