30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
kc venugopal

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകും എന്ന ചോദ്യത്തിന് ഉത്തരമാകുന്നു. മാരത്തണ്‍ ചര്‍ച്ചകള്‍ക്കു പിന്നാലെ കെസി വേണുഗോപാല്‍ എന്ന ഒറ്റപ്പേരിലേക്ക് ഹൈക്കമാന്‍ഡ് എത്തിയതായാണ് സൂചന. ഇന്ന് രാത്രി തന്നെ പ്രഖ്യാപനമുണ്ടായേക്കും. നിയുക്ത മുഖ്യമന്ത്രിക്ക് വേണ്ടി സംസ്ഥാനത്തുടനീളം പ്രകടനം നടത്താനുള്ള ഒരുക്കങ്ങളും അണിയറയില്‍ നടക്കുന്നതായാണ് അറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിഡി സതീശന്‍, രമേശ് ചെന്നിത്തല ഉള്‍പ്പെടെ ഡല്‍ഹിയിലുള്ള കോണ്‍ഗ്രസ് നേതാക്കളെ അനുനയിപ്പിക്കുന്ന പ്രക്രിയയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.

കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിലവില്‍ ഡല്‍ഹിയിലുണ്ട്. നാല് നേതാക്കളുമായും മല്ലികാര്‍ജുന്‍ ഖര്‍ഗെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ചര്‍ച്ചകള്‍ നടത്തും. രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ചകള്‍ നടക്കും.

ALSO READ: കണ്ണേ കരളേ വിഡിഎസ്സേ… സതീശനെ സ്വീകരിക്കാന്‍ ഡല്‍ഹിയില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍

സമുദായ നേതാക്കളുമായി അടുത്ത ബന്ധം, എംഎല്‍എമാരുടെ പിന്തുണ, പരിചയ സമ്പത്ത് തുടങ്ങിയവ പരിഗണിച്ചാണ് ഹൈക്കമാന്‍ഡ് കെസി എന്ന പേരിലേക്കെത്തിയത്. രാഹുല്‍ ഗാന്ധിയുമായുള്ള അടുത്ത ബന്ധവും കെസിക്ക് തുണയായി. ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് സംസ്ഥാനത്തുടനീളം നടന്ന പ്രകടനങ്ങള്‍ സതീശന് വിനയായി മാറി. ഘടക കക്ഷികളുടെ പുറത്ത് നിന്നുള്ള അനാവശ്യ ഇടപെടലും ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ട്.

63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേര്‍ കെസിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ കെസിക്കൊപ്പമാണ്.

വിഡി സതീശന് അനുകൂലമായി പ്രകടനം നടത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡ് കെപിസിസിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement