കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി മൂന്നു നേതാക്കള്‍ അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമെടുക്കാനായില്ല. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അതു വൈകില്ലെന്നുമാണ് യോഗശേഷം മാധ്യമങ്ങളെ കണ്ട കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, വി ഡി സതീശന്, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവരാണ് മാധ്യമങ്ങള്‍ക്കു മുമ്പാകെയെത്തിയത്.
|
ഉജ്വലമായ വിജയമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. ചേരിതിരിഞ്ഞുള്ള പ്രകടനങ്ങള്‍, ചേരി തിരിഞ്ഞുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ എന്നിവ അവസാനിപ്പിക്കണമെന്ന് തങ്ങള്‍ അഭ്യര്‍ഥിക്കുകയാണെന്ന് വി ഡി സതീശന് ആവശ്യപ്പെട്ടു. ഇത് കോണ്‍ഗ്രസില്‍ വിഭാഗീയതയുണ്ടെന്ന പ്രതീതിയുണ്ടാക്കും. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കോണ്‍ഗ്രസിന് വോട്ട് ചെയ്തവരെയും വിഷമിപ്പിക്കും. സംസ്ഥാനത്ത് വച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ ഇന്നു രാത്രി തന്നെ നീക്കം ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും വി ഡി സതീശന് പറഞ്ഞു.
കെ സി വേണുഗോപാലിനാണ് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിഭാഗത്തിന്റെയും പിന്തുണ. രമേശ് ചെന്നിത്തല, വി ഡി സതീശന് എന്നിവരെ വളരെക്കുറിച്ച് എംഎല്‍എമാര്‍ മാത്രമാണ് പിന്തുണയ്ക്കുന്നത്.
വി ഡി സതീശനു വേണ്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുകയും മറ്റു നേതാക്കളുടെ ഫ്ളക്സുകളും മറ്റും നശിപ്പിക്കുകയും ചെയ്യുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള പിടിവാശി തുടരുകയും ഇതിന് കാരണമായി എംഎല്‍എമാരുടെ പിന്തുണ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നതാണ് ദേശീയ നേതാക്കളെ വലയ്ക്കുന്നത്.
ALSO READ: പാലരുവി എക്സ്പ്രസില്‍ ഉറങ്ങിക്കിടന്ന ആറുവയസ്സുകാരിയെ പീഡിപ്പിച്ച കൊല്ലം സ്വദേശി പിടിയില്‍



