29
May 2026
Wed
29 May 2026 Wed
kerala chief minister tug of war

കേരളത്തിലെ മുഖ്യമന്ത്രി പ്രതിസന്ധി നീളുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള നിര്‍ണായക കൂടിക്കാഴ്ച്ച പൂര്‍ത്തിയായി. 45 മിനിറ്റാണ് യോഗം നീണ്ടത്. ഈ യോഗത്തില്‍ മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായതായാണ് റിപോര്‍ട്ട്. ഇനി പ്രഖ്യാപനം മാത്രമാണ് ബാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഘടക കക്ഷികളുമായി നേതാക്കള്‍ വീണ്ടും സംസാരിക്കുമെന്നാണ് സൂചന. കെ.സി. വേണുഗോപാല്‍ ഉടനെ രാഹുലിനെ കാണാന്‍ പോകുന്നില്ലെന്നാണ് അറിവ്. പ്രഖ്യാപനം നീണ്ടേക്കാമെന്നും വിവരമുണ്ട്. ചര്‍ച്ചയ്ക്കിടെ ഇരുവരും സംസ്ഥാനത്തെ ഒരു നേതാക്കളെയും ഫോണില്‍ വിളിച്ചില്ലെന്നാണ് അറിവ്.

അതിനിടെ, രമേശ് ചെന്നിത്തലയുടെയും വിഡി സതീശന്റെയും വീട്ടിലേക്ക് അനുയായികള്‍ എത്തി. വിഡി സതീശന്റെ വീട്ടിലെത്തിയ അണികള്‍ മുദ്രാവാക്യം വിളികളുമായി ആവേശം പ്രകടിപ്പിച്ചു.

പ്രഖ്യാപനം ഇന്ന് ഉണ്ടാവില്ലെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന. ഒരു പക്ഷേ ഇന്ന് വൈകി വാര്‍ത്താ കുറിച്ച് ഇറക്കിയേക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക