കാറിന്റെ പഞ്ചറായ ടയര്‍ മാറ്റിയിടുന്നതിനിടെ മലയാളി സഹോദരങ്ങള്‍ ബംഗളുരുവില്‍ ലോറിയിടിച്ചു മരിച്ചു. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം മണിയന്തോട്ടില് ദിവ്യ (34), സഹോദരന് ദീപക് (27) എന്നിവരാണ് മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേറ്റു. ബംഗളൂരു സേലം പാതയില്‍ (എന്‍എച്ച് 844) കൃഷ്ണഗിരിക്ക് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം.
|
ഇവരുടെ അച്ഛന് രവീന്ദ്രന് (59), അമ്മ പാര്‍വതി (53), ദിവ്യയുടെ ഇരട്ടസഹോദരി രമ്യ (34), ദിവ്യയുടെ ഭര്‍ത്താവ് പട്ടാമ്പി ഓങ്ങല്ലൂര്‍ കരിമ്പുള്ളി തെക്കേതില്‍ വിനീത് (44), ഇവരുടെ മക്കളായ അഭിന്‍ദേവ് (12), അഖില്‍ദേവ് (9), വിനീതിന്റെ അമ്മ സരോജിനി (68) എന്നിവരാണ് കാറിലുണ്ടായിരുന്നത്.
പരിക്കേറ്റവരെ കൃഷ്ണഗിരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ സരോജിനിയെ പിന്നീട് കൃഷ്ണഗിരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗുജറാത്തില്‍ ജോലിചെയ്യുന്ന ദീപക് അവധിക്കായി നാട്ടിലെത്തിയ ശേഷം കുടുംബാംഗങ്ങളുമൊത്ത് ബംഗളൂരുവിലെ ബന്ധുവീട് സന്ദര്‍ശിച്ചു തിരികെ മടങ്ങുമ്പോഴായിരുന്നു ടയര്‍ പഞ്ചറായത്.
ALSO READ: എഐഎഡിഎംകെയിലെ ഒരു വിഭാഗം വിജയ് യുടെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു



