വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വില വര്‍ധിച്ചതോടെ സംസ്ഥാനത്ത് ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ചായക്ക് 4 രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് ഹോട്ടലുടമകള്‍ വര്‍ധിപ്പിച്ചത്. 12 രൂപയായിരുന്ന ചായക്ക് ഇനി 16 രൂപ നല്‍കണം. നാല് രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ വിഭവങ്ങള്‍ക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.
|
പാചകവാതകത്തില്‍ തയ്യാറാക്കുന്ന ഊണിന്റെ വില 90ല്‍ നിന്ന് 120 രൂപയിലേക്ക് കടന്നു. ഒരു ഉഴുന്നുവട കഴിക്കണമെങ്കില്‍ പോലും ഇനി 15 രൂപ നല്‍കണം. പൊറോട്ടയുടെയും ചപ്പാത്തിയുടെയും വില നേരത്തെ വര്‍ധിപ്പിച്ചതിനാല്‍ ഇത്തവണ മാറ്റമില്ല. എന്നാല്‍ ചിക്കന്‍, ബീഫ്, മീന്‍ വിഭവങ്ങളുടെ വിലയില്‍ നേരിയ വര്‍ധനയുണ്ട്.
പാചകവാതകത്തിന്റെ വില ഇരട്ടിച്ചതോടെ പിടിച്ചുനില്‍ക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. പാചകവാതകത്തിന്റെ വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ ഹോട്ടലുകള്‍ വരും ദിവസങ്ങളില്‍ വില വര്‍ധനവിലേക്ക് നീങ്ങാനാണ് സാധ്യത. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന് നിലവില്‍ 3,085 രൂപയാണ്.
Hotel food prices in Kerala have surged significantly



