പ്രതിശ്രുത വരന്‍ ബൈക്കപകടത്തില്‍ മരിച്ചതിനു പിന്നാലെ പ്രതിശ്രുത വധു ജീവനൊടുക്കി. കാസര്‍കോട് കുമ്പള കിദൂര്‍ കുണ്ടക്കേരടുക്കയിലെ ബി. ജയാനന്ദയുടെ മകള്‍ പ്രഫുല്ലയാണ് (26) ജീവനൊടുക്കിയത്. ഞായറാഴ്ച വൈകിട്ടാണ് ഹാളിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടത്.
|
തമിഴ്‌നാട് സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ മണിയുമായാണ് പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഒരു മാസം മുമ്പ് യുവാവിന് ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ചികില്‍സയിലിരിക്കെ യുവാവ് മരിക്കുകയായിരുന്നു. മണിയുടെ സംസ്‌കാരച്ചടങ്ങില്‍ പ്രഫുല്ലയും കുടുംബവും സംബന്ധിച്ചിരുന്നു. സംസ്‌കാരം കഴിഞ്ഞു തിരിച്ചെത്തിയ പ്രഫുല്ല മാനസികമായി തകര്‍ന്നുപോയി.
മാതാപിതാക്കള്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് പ്രഫുല്ല തൂങ്ങിമരിക്കുകയായിരുന്നു. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
മണിയുടെ വിയോഗം താങ്ങാനാകുന്നില്ലെന്നും തന്റെ മൃതദേഹം മണിയെ സംസ്‌കരിച്ച സ്ഥലത്തു തന്നെ സംസ്‌കരിക്കണമെന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. കുമ്പള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്..
ALSO READ: പരാതി നല്‍കാനെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍



