13
May 2026
Tue
13 May 2026 Tue
man dies after concrete fall over lorry in Punalur

ഇടിമിന്നലില്‍ നിന്ന് രക്ഷനേടാന്‍ ലോറിക്കുള്ളില്‍ കയറിയിരുന്ന യുവാവ് കോണ്‍ക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് മരിച്ചു. കൊല്ലം പുനലൂര്‍ നെല്ലിപ്പള്ളിയില്‍ ആണ് അപകടം. പിറവന്തൂര്‍ വന്‍മള സ്വദേശി സിജു തോമസ് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിജു ജോലി ചെയ്യുന്ന സര്‍വീസ് സ്‌റ്റേഷനോടു ചേര്‍ന്ന് നിര്‍ത്തിയിട്ട ലോറിക്ക് മുകളിലേക്കാണ് കോണ്‍ക്രീറ്റ് ഭിത്തി പതിച്ചത്. സര്‍വീസ് സ്റ്റേഷനും ഭിത്തി വീണ് തകര്‍ന്നു. ഫയര്‍ഫോഴ്‌സാണ് എത്തിയാണ് തകര്‍ന്ന കാബിനുള്ളില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. പ്രദേശത്ത് കഴിഞ്ഞദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചിരുന്നു.ഇതില്‍ കുതിര്‍ന്നു നിന്ന ഭിത്തി മറിഞ്ഞുവീഴുകയായിരുന്നു.

ALSO READ: തിരഞ്ഞെടുപ്പ് വിജയം പ്രവചിച്ച ജ്യോതിഷിക്ക് സര്‍ക്കാര്‍ നിയമനം നല്‍കി മുഖ്യമന്ത്രി വിജയ്