13
May 2026
Tue
13 May 2026 Tue
iuml

ആര് കേരളത്തിന്റെ മുഖ്യമന്ത്രിയാവണം എന്ന തീരുമാനം അനന്തമായി നീണ്ടുപോകവേ വിഷയത്തില്‍ ഇടപെട്ട് ക്രൈസ്തവ സഭകളും. മുഖ്യമന്ത്രി ആരെന്നതില്‍ മുസ്ലിം ലീഗ് നടത്തുന്ന അനാവശ്യ ഇടപെടലില്‍ ക്രൈസ്തവ സഭകള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിബാഹ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സതീശന് വേണ്ടി തെരുവിലിറങ്ങിയവരിലും പ്രധാനമായും മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവര്‍ത്തകരാണ്.

ഈ സാഹചര്യത്തിലാണ് തല്‍പ്പര കക്ഷികളെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമത്തിനെതിരേ ക്രൈസ്തവ സഭകള്‍ രംഗത്തെത്തിയത്. നിയുക്ത എംഎല്‍എമാരെ തെരുവില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുന്ന നിലപാട് ഒട്ടും ആശാസ്യമല്ലെന്ന് സഭകള്‍ ചൂണ്ടിക്കാട്ടി.

ഘടക കക്ഷിയെന്ന നിലയില്‍ മുസ്ലിം ലീഗിന് അര്‍ഹമായ പദവികള്‍ ലഭിക്കുമെന്നിരിക്കേ മുഖ്യമന്ത്രിയും തങ്ങള്‍ക്ക് താല്‍പര്യമുള്ളവര്‍ ആവണമെന്ന ലീഗിന്റെ നിര്‍ബന്ധ ബുദ്ധി അംഗീകരിക്കാനാവില്ല. ലീഗിന്റെ നിലപാടിന് വഴങ്ങിയാല്‍ കടുത്ത തിരിച്ചടി നേരിടുമെന്നും ക്രൈസ്തവ സഭഖള്‍ മുന്നറിയിപ്പ് നല്‍കുന്നു. സീറോ മലബാര്‍ സഭ സിനഡ് വിഷയം ചര്‍ച്ച ചെയ്യും.