13
May 2026
Tue
13 May 2026 Tue
Kasarkode native woman dies in accident in Athani

ജോലി അന്വേഷിച്ച് കൊച്ചിയിലെത്തിയ കാസര്‍കോട് സ്വദേശിനിയായ 21കാരി ബൈക്കില്‍ കാറിടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ചു. സുഹൃത്തിന് പരിക്ക്. ചെങ്കള നെല്ലിക്കട്ട് ചെര്‍ളടുക്കത്തെ പരേതനായ അബൂബക്കര്‍-നഫീസ ദമ്പതികളുടെ മകള്‍ ഇഷാന ഇസ്മത് ആണ് മരിച്ചത്. നെടുമ്പാശ്ശേരി അത്താണി വിമാനത്താവള റോഡില്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു ഈ വാഹനത്തിലേക്ക് അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചുകയറിയത്. 17കാരനാണ് കാര്‍ ഓടിച്ചിരുന്നത്. അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയാണ് അപകടം നടന്നത്. കാസര്‍കോട് യുനൈറ്റഡ് മെഡിക്കല്‍ സെന്ററിലെ ജീവനക്കാരിയായിരുന്ന ഇഷാന മെച്ചപ്പെട്ട ജോലി അന്വേഷിച്ചാണ് എറണാകുളത്തേക്ക് എത്തിയത്.

ഇഷാനയുടെ സുഹൃത്തും ബൈക്ക് ഓടിച്ചിരുന്നതുമായ കാസര്‍കോട് സ്വദേശി സര്‍ഫാത്ത് ചികില്‍സയില്‍ കഴിയുകയാണ്. അരൂര്‍ സ്വദേശിയായ 17കാരനാണെന്ന് കാര്‍ ഓടിച്ചിരുന്നതെന്ന് കണ്ടെത്തി. കുടുംബാംഗങ്ങള്‍ക്കൊപ്പം അത്താണിയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു 17കാരന്‍. സഹോദരങ്ങള്‍: മുഹമ്മദ് ഇജാസ്(ബംഗളൂരു), അബ്ദുള്‍ ഇനാസ്, അഹമ്മദ് ഇംത്യാസ്.

ALSO READ: കാറിന്റെ പഞ്ചറായ ടയര്‍ മാറ്റിയിടുന്നതിനിടെ ബംഗളുരുവില്‍ മലയാളി സഹോദരങ്ങള്‍ ലോറിയിടിച്ചു മരിച്ചു