13
May 2026
Wed
13 May 2026 Wed

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സോണിയ ഗാന്ധിയെ (79) ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെറിയ ശസ്ത്രക്രിയയ്ക്കും തുടര്‍പരിശോധനകള്‍ക്കുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നേരത്തെ മാര്‍ച്ചില്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. ഡല്‍ഹിയിലെ ശൈത്യകാലാവസ്ഥയും, കടുത്ത മലിനീകരണവും മൂലമുണ്ടായ ആസ്ത്മ സംബന്ധമായ അസ്വസ്ഥതകളാലാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.