17
May 2026
Sun
17 May 2026 Sun
V D Satheeshan handed over ministers list to Governor

മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. ലോക്ഭവനിലെത്തിയാണ് വി ഡി സതീശന്‍ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് കൈമാറിയത്. 20 മന്ത്രിമാരുടെ പട്ടികയാണ് കൈമാറിയത്. മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറും ഷാനിമോള്‍ ഉസ്മാന്‍ ഡപ്യൂട്ടി സ്പീക്കറുമാകും. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ എടുത്തപ്പെട്ട തീരുമാനമാണ് മന്ത്രിപ്പട്ടിക തയാറാക്കിയതെന്നും അര്‍ഹതപ്പെട്ട ഒരുപാട് പേരെ ഉള്‍ക്കൊള്ളിക്കാനായില്ലെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പ്രധാന നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് പട്ടിക തയാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, കെ എം ഷാജി, ടി സിദ്ധിഖ്, കെ എ തുളസി, ഒ ജെ ജനീഷ് തുടങ്ങിയവരുടെ പേരുകളാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വകുപ്പുകളില്‍ ധാരണയായെന്നും അത് പിന്നീട് അറിയിക്കുമെന്നും വി ഡി സതീശന്‍ അറിയിച്ചു.
കേരള കോണ്‍ഗ്രസില്‍ നിന്നുമാണ് ചിഫ് വിപ്പ് ഉള്ളത്.

ALSO READ: 17കാരിയായ മകളെ കിണറ്റില്‍ തള്ളിയിട്ട ശേഷം കല്ലെറിഞ്ഞുകൊന്ന അച്ഛന്‍ പിടിയില്‍