29
May 2026
Mon
29 May 2026 Mon
man committed suicide on his wedding day morning

കണ്ണൂരില്‍ വിവാഹദിവസം രാവിലെ വരന്‍ തൂങ്ങിമരിച്ചു. മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാല്‍ കൊല്ലന്‍ചിറ റോഡില്‍ നാരായണീയത്തില്‍ ഭരതന്‍-ഷീബ ദമ്പതികളുടെ മകന്‍ ഷിബിന്‍(28)ആണ് മരിച്ചത്. ജമ്മുകശ്മീരില്‍ എസ്എസ്ബി ബോര്‍ഡര്‍ പോലീസ് ഉദ്യോഗസ്ഥനാണ് ഷിബിന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായര്‍ രാത്രി വീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട് വിരുന്ന് നടത്തിയിരുന്നു. ഇതു കഴിഞ്ഞ് ഷിബിന് ഒരു ഫോണ്‍കോള്‍ വന്നിരുന്നു. ഫോണില്‍ സംസാരിച്ചുകൊണ്ടു ഷിബിന്‍ മുറിയിലേക്ക് പോവുകയും ചെയ്തു. തിങ്കള്‍ പുലര്‍ച്ചെ 4.45ന് ക്ഷേത്രത്തില്‍ ഫോട്ടോഷൂട്ടിന് പോവാനായി വീട്ടുകാര്‍ വിളിക്കാന്‍ എത്തിയപ്പോഴാണ് യുവാവിനെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. അഭിഷ സഹോദരിയാണ്.

ALSO READ: വിനോദസഞ്ചാരകേന്ദ്രത്തില്‍ ആന ദേഹത്തേക്ക് വീണ് യുവതി മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക