കോണ്‍ഗ്രസ് നേതാവ് തിരവഞ്ചൂര്‍ രാധാകൃഷ്ണനെ 16ആം കേരള നിയമ സഭയുടെ സ്പീക്കറായി തിരഞ്ഞെടുത്തു. സഭയില്‍ ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ തിരുവഞ്ചൂരിന് 101 വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ഥികളായ സിപിഎമ്മിലെ എസി മൊയ്തീന് 35 വോട്ടും ബിജെപിയിലെ ഗോപ കുമാറിന് 3 വോട്ടും ലഭിച്ചു. പ്രോട്ടം സ്പീക്കര്‍ ജി സുധാകരന്‍ വോട്ട് ചെയ്തില്ല.
|
കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ തിരുഞ്ചൂർ രാധാകൃഷ്ണൻ എട്ടാമത് തവണയാണ് നിയമസഭയിൽ എത്തുന്നത്. കോട്ടയത്ത് നിന്നാണ് ഇത്തവണ തിരുവഞ്ചൂർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. നാല് തവണ അടൂരിൽ നിന്നും നാല് തവണ കോട്ടയത്തും നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ 1991 മുതൽ നിയമസഭാംഗമാണ്.
രണ്ട് തവണ മന്ത്രിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ 2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഇടക്കാലത്ത് ആഭ്യന്തരമന്ത്രിയായും പ്രവൃത്തിച്ചിരുന്നു. കെപിസിസി അച്ചടക്ക സമിതി ചെയർമാൻ കൂടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



