26
May 2026
Tue
26 May 2026 Tue
D K Shivakumar will become CM of Karnataka

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനമൊഴിയാന്‍ സന്നദ്ധനായതായി റിപോര്‍ട്ട്. പകരം ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാവും. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സ്ഥാനമാണ് കേന്ദ്രനേതൃത്വം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ന് ആറുമണിക്കൂര്‍ നേരമാണ് നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന തീരുമാനം പാലിക്കണമെന്നാവശ്യപ്പെട്ട് ഡി കെ ശിവകുമാര്‍ പക്ഷം രംഗത്തുവന്നതോടെയാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി ഉടലെടുത്തത്. സിദ്ധരാമയ്യ 2.5 വര്‍ഷവും തുടര്‍ന്നുള്ള രണ്ടര വര്‍ഷം ഡികെ ശിവകുമാറിനെയും മുഖ്യമന്ത്രിയാക്കാമെന്നതായിരുന്നു പാര്‍ട്ടിക്കുള്ളിലെ ഡീല്‍. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖത കാണിച്ചെങ്കിലും ഡി കെ ശിവകുമാര്‍ പിടിവാശി തുടര്‍ന്നതും കേന്ദ്രനേതൃത്വം ഇടപെടുകയും ചെയ്തതോടെ സിദ്ധരാമയ്യ വഴങ്ങുകയായിരുന്നുവെന്നാണ് വിവരം.

ALSO READ: തമിഴ്‌നാട്ടില്‍ മലയാളിയായ 14കാരന്‍ കാട്ടാനയാക്രമണത്തില്‍ മരിച്ചു