27
May 2026
Wed
27 May 2026 Wed
case filed against unmarried woman who thrown away her new born child

ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ വലിച്ചെറിഞ്ഞ അവിവാഹിത ഗര്‍ഭം ധരിച്ചത് കാമുകനില്‍ നിന്ന്. പോലീസ് ചോദ്യം ചെയ്യലിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. യുവതിക്കെതിരേ ഹരിപ്പാട് പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാനഹാനി ഭയന്ന് അവിവാഹിത താന്‍ ജന്മം നല്‍കിയ കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണ്.

എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് യുവതി. അവധിക്ക് വീട്ടില്‍ എത്തും. മകള്‍ ഗര്‍ഭിണിയാണെന്ന കാര്യം അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. അമ്മയും കുഞ്ഞും വണ്ടാനംമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഒന്‍പതോടെ പത്തൊന്‍പതുകാരിയും കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധനയില്‍ യുവതി ഗര്‍ഭിണിയാണോ എന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നെങ്കിലും ഇക്കാര്യം യുവതി നിരസിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരിക്കെ പുലര്‍ച്ചെയോടെ ശുചിമുറിയില്‍ കയറിയ യുവതി പ്രസവിക്കുകയായിരുന്നു.

കുഞ്ഞിന്റെ പൊക്കിള്‍ കൊടി സ്വയം കൈകൊണ്ട് മുറിച്ചു മാറ്റി. ശുചിമുറിയുടെ ജനലിലൂടെ കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞ ശേഷമാണ് യുവതി മടങ്ങിയെത്തിയത്. ഈ സമയം കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് ശുചിമുറിയുടെ പിന്നില്‍ നിന്ന് നവജാതശിശുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

ALSO READ: ഇഡി പരിശോധനയെക്കുറിച്ച് അറിയിച്ചിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല