28
May 2026
Thu
28 May 2026 Thu
CPIM local secretary IP Binu surrendered befor police over attack against ED

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന സിപിഐഎം പാളയം ലോക്കല്‍ സെക്രട്ടറിയും തിരുവനന്തപുരം കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലറുമായ ഐപി ബിനു പോലീസ് മുമ്പാകെ കീഴടങ്ങി. ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ പി ബിനു മുട്ട എറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇഡി സംഘമെത്തിയ കാര്‍ എറിഞ്ഞും അടിഞ്ഞും തകര്‍ത്തവര്‍ അടക്കം 16 പേരാണ് ഇതിനകം പോലീസ് പിടിയിലായിട്ടുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ 100% ആത്മാര്‍ത്ഥതയോടുകൂടി ചെയ്യുക എന്നതാണ് എന്റെ നിലപാടും ശരിയും. അതിനിടയില്‍ നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സഖാവ് പിണറായി വിജയനേയും കുടുംബത്തെയും ബന്ദിയാക്കി ഇഡി നടത്തിയ നാടക റൈഡ് അങ്ങേയറ്റം വിമര്‍ശനാത്മകവും പരിഹാസ്യവും ആണെന്നും കീഴടങ്ങുന്നതിന്റെ മുമ്പ് ഐ പി ബിനു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ അനുവദിക്കാതെ ഇത് എന്ത് റെയ്ഡ് ആണ്. ഇഡി-വിഡി ഡീല്‍ ഒക്കെ സാധാരണ മനുഷ്യന് നന്നായി അറിയാം. സുപ്രിംകോടതി വരെ തള്ളിയ കേസുകളില്‍ എന്ത് റെയ്ഡ് ആണ്. ഇമ്മാതിരിയുള്ള പ്രഹസന പരമ്പര സര്‍ക്കാര്‍ ഏജന്‍സികള്‍ തുടര്‍ന്നാല്‍. ആഹ്വാനം ഇല്ലാതെ തന്നെ കേരളം തെരുവില്‍ ഇറങ്ങും, .ഇത് ബംഗാള്‍ അല്ല കേരളം ആണ്- ഐപി ബിനു ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ: പെരുമ്പാവൂരില്‍ പരസ്യചിത്രീകരണത്തിനിടെ മോഡല്‍ പാറമടയില്‍ മുങ്ങിമരിച്ചു