30
May 2026
Thu
30 May 2026 Thu
model drown in Perumbavur during an ad shoot

പെരുമ്പാവൂരില്‍ പരസ്യചിത്രീകരണത്തിനിടെ മോഡല്‍ പാറമടയില്‍ മുങ്ങിമരിച്ചു. ഡല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശി ദിയാന്‍ഷൂ ജോഷി (26) ആണ് മരിച്ചത്. പെരുമ്പാവൂര്‍ മുടക്കുഴ പെട്ടമല പാറമടയില്‍ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടം. ദിയാന്‍ഷു നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തുണിമില്ലിന്റെ പരസ്യം ചിത്രീകരിക്കുന്നതിനായാണ് ദിയാന്‍ഷു അടക്കമുള്ള സംഘം ഇവിടെയെത്തിയത്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം തുടര്‍നടപടികള്‍ക്കു ശേഷം വിട്ടുനല്‍കും.

ALSO READ: സിദ്ധരാമയ്യ രാജിവച്ചു; ഡി കെ ശവികുമാര്‍ അടുത്ത മുഖ്യമന്ത്രി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക