കണ്ണൂര്‍ കരിമ്പത്ത് നവവധു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. ആകാശ് മോഹന്റെ ഭാര്യ കൊല്ലം സ്വദേശി സാന്ദ്രതാര(22)യാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. നാലുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയിച്ചാണ് ആകാശും സാന്ദ്രതാരയും വിവാഹം കഴിച്ചത്.
|
ഗൃഹപ്രവേശ ചടങ്ങിന് പോവുന്നതിന് ഒരുങ്ങാനായി മുറിയില്‍ കയറി വാതിലടച്ച സാന്ദ്ര ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതെ വന്നതോടെ ആകാശ് വാതില്‍ തളളിത്തുറന്ന് അകത്ത് കയറുകയായിരുന്നു.
ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു സാന്ദ്ര. അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നൃത്താധ്യാപികയായിരുന്നു സാന്ദ്ര. സാന്ദ്രതാരയുടെ കുടുംബം ഏറെ നാളായി കണ്ണൂര്‍ തളിയിലും ബാവുപ്പറമ്പിലുമായാണ് താമസം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ALSO READ: കോഴിക്കോട്ട് 18കാരിയെ പീഡിപ്പിച്ച സൈക്യാട്രിക് കൗൺസിലർ അറസ്റ്റിൽ
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


