അമേരിക്കയുടെ ഭീഷണിക്കെതിരേ ഒമാന് പിന്തുണയുമായി ഇറാന്‍. ഒമാനി വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയെ ഫോണില്‍ വിളിച്ചാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ് അരാഗ്ചി ഐകദാര്‍ഢ്യം അറിയിച്ചത്. ഹോര്‍മുസ് കടലിടുക്കിലെ നിലവിലെ സ്ഥിതിഗതികള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. പരമാധികാരം, രാജ്യാന്തര നിയമം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. ഏത് ഭീഷണി നേരിട്ടാലും ഇറാന്‍ എന്നും ഒമാനോടൊപ്പമെന്ന് അബ്ബാസ് അരഗ്ചി പറഞ്ഞു.
|
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാനും ഒമാനും ചേര്‍ന്ന് നിയന്ത്രിക്കുമെന്ന റിപോര്‍ട്ടുകള്‍ക്കിടെ ഒമാനെ തീര്‍ത്തുകളയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. കടലിടുക്കിന്റെ നിയന്ത്രണം ആര്‍ക്കും വിട്ടുനല്‍കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍ ഒമാന് പിന്തുണ പ്രഖ്യാപിച്ചത്.
ALSO READ: 10വയസ്സുകാരനെ പീഡിപ്പിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





