തിരൂരങ്ങാടിയില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് നാല് ജില്ലകളില്‍ എന്‍ഐഎ പരിശോധന. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് വീടുകളിലും ഓഫീസുകളിലുമായി ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തുന്നത്.
|
സ്‌ഫോടക വസ്തുക്കള്‍ ലോറിയില്‍ കടത്തിക്കൊണ്ട് വന്ന ആളുകളുടെ വീടുകളിലും ബന്ധപ്പെട്ട കേന്ദ്രങ്ങളിലുമാണ് പരിശോധനയെന്നാണ് അറിയുന്നത്. ലൈസന്‍സില്ലാതെ സ്‌ഫോടക വസ്തുക്കള്‍ കടത്തിയതുമായി ബന്ധപ്പെട്ട് ആറ് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായാണ് പരിശോധന നടത്തുന്നത്. ഇവര്‍ക്ക് അനധികൃത ക്വാറികളുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഫെബ്രുവരി മാസത്തില്‍ തിരൂരങ്ങാടിക്കടുത്ത് ചെമ്മാടുള്ള ഹോളോബ്രിക്‌സ് ഗോഡൗണില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. ഉള്ളിച്ചാക്കിന്റെ മറവില്‍ കടത്തിയ വന്‍ സ്‌ഫോടക വസ്തു ശേഖരം പൊലീസ് പിടികൂടുകയായിരുന്നു. ചെമ്മാട് ഹോളോബ്രിക്‌സ് കമ്പനിയില്‍ നിര്‍ത്തി മറ്റൊരു വാഹനത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ കണ്ടു പ്രതികള്‍ കടന്നുകളയുകയായിരുന്നു. ക്വാറികളില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളാണ് പിടികൂടിയത്. ജലറ്റിന്‍ സ്റ്റിക്കിന് പകരം ഉപയോഗിക്കുന്ന നോനല്‍, സ്റ്റിക് എന്നിവയാണ് പിടികൂടിയത്. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.
ALSO READ: വീണാ വിജയന്റെ ലോക്കര്‍ തുറന്നു പരിശോധിക്കാന്‍ ഇഡി; അന്വേഷണം തടയാന്‍ പതിനെട്ടടവുമായി സിഎംആര്‍എല്‍
കോഴിക്കോട് റോഡിലെ ഹോളോബ്രിക്‌സ് എന്ന സ്ഥാപനത്തിന്റെ ഉള്ളില്‍ ലോറി നിര്‍ത്തിയിട്ട നിലയിലായിരുന്നു.
പൊലീസിനെ കണ്ടതോടെ ഇവിടെയുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞു. ഇവിടെ സ്‌ഫോടക വസ്തു കൊണ്ടുവന്ന ലോറിക്ക് പുറമേ പിക്കപ് ലോറിയും കാറും ഉണ്ടായിരുന്നു.
താഴെ 3 നിരകളില്‍ പെട്ടികളിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നത്. മുകളില്‍ ഉള്ളിച്ചാക്കുകള്‍ ആയിരുന്നു. ജലറ്റിന്‍ സ്റ്റിക്ക് രാജ്യത്ത് നിരോധിച്ചതിനാല്‍ പകരം ഉപയോഗിക്കുന്നതാണിത്. നോനല്‍ 35 പെട്ടികളിലായി 10,500 എണ്ണവും സ്റ്റിക്ക് 448 പെട്ടികളിലായി 89,600 എണ്ണവും ആണ് ഉണ്ടായിരുന്നത്. 132 ഉള്ളിച്ചാക്കുകളും ഉണ്ടായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ സേലത്ത് നിര്‍മിക്കുന്നവയാണ്. പാറ പൊട്ടിക്കാനും മറ്റും ഉപയോഗിക്കുന്നതാണിവ. അനധികൃതമായി ആണ് ഇവ കടത്തിയത്. ഇത്തരം വാഹനത്തില്‍ കൊണ്ടുവരാനും പാടില്ല.
ഹോളോ ബ്രിക്‌സ് സ്ഥാപന നടത്തിപ്പുകാരനായ മുക്കം സ്വദേശിയാണ് ഇവ കൊണ്ടുവന്നതിന് പിന്നില്‍ എന്നാണ് പൊലീസ് നിഗമനം.



