03
Jun 2026
Wed
03 Jun 2026 Wed
Police dispose huge amount of Ganja by burnt them

തൃശൂര്‍ സിറ്റി പോലീസ് പിടിച്ചെടുത്ത കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ കൂട്ടത്തോടെ കത്തിച്ചുകളഞ്ഞു. 58 കിലോ കഞ്ചാവ്, 134 ഗ്രം മെത്തഫിറ്റമിന്‍,390 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് പോലീസ് നശിപ്പിച്ചത്. ചിറ്റിശ്ശേരിയിലെ മഹാദേവ ഓട്ടുകമ്പനിയിലെ ചൂളയില്‍ ഇട്ടാണ് ഇവ കത്തിച്ചുകളഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് നടപടിക്കു നേതൃത്വം നല്‍കി. കോടതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരായ ബോധവല്‍ക്കരണം പൊതുജനങ്ങളിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ലഹരിവസ്തുക്കള്‍ നശിപ്പിച്ചതെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു.

അതേസമയം കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച നടപടി സാമൂഹിക മാധ്യമങ്ങളില്‍ രസകരമായ ഒട്ടേറെ പ്രതികരണങ്ങള്‍ക്കു കാരണമായി. പുക ശ്വസിക്കുന്ന നാട്ടുകാരുടെയും പക്ഷികളുടെയുമൊക്കെ കിളി പോകുമെന്നും എവിടെയാണ് കത്തിക്കുന്നത് അവിടുത്തെ ലൊക്കേഷന്‍ അയച്ചുതരൂ പോയി നില്‍ക്കാനാണ് എന്നു തുടങ്ങിയവ ആയിരുന്നു കമന്റുകള്‍.

ALSO READ: നാലുവയസ്സുകാരി ഓട്ടോറിക്ഷയില്‍ കയറി കളിക്കുന്നതിനിടെ വാഹനവും കുട്ടിയും കിണറ്റില്‍ വീണു