03
Jun 2026
Wed
03 Jun 2026 Wed
137 persons caught part of Operation Toofan

ലഹരിവ്യാപനത്തിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ ഓപറേഷന്‍ തൂഫാനില്‍ ബുധനാഴ്ച പിടിയിലായത് 137 പേര്‍. 500 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് 30 ലക്ഷം രൂപ വിലവരുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

104 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കൊച്ചി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് വാണിജ്യ അളവിലാണ് ലഹരി പിടിച്ചത്. അന്തര്‍ സംസ്ഥാന തലത്തിലും നടപടികളുണ്ടാകുമെന്നും അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: വയനാട്ടില്‍ 27കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പരാതി