05
Jun 2026
Fri
05 Jun 2026 Fri
Pinarayi Vijayan will be opposition leader in assembly

തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ മൂന്നു പദ്ധതികള്‍ക്ക് ദേശീയ അംഗീകാരം. കെ സ്മാര്‍ട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയര്‍ എന്നിവയെ മികച്ച മാതൃകകളായി പഞ്ചായത്തീരാജ് മന്ത്രാലയം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ സുതാര്യവും വേഗത്തില്‍ ലഭ്യമാക്കുകയും ചെയ്തു കൊണ്ട് രാജ്യം മാതൃകയാക്കേണ്ട അത്യാധുനിക സാങ്കേതിക മുന്നേറ്റമാണ് കെ സ്മാര്‍ട്ട് എന്ന് പറയുന്നു. പൊതുജന സേവനത്തില്‍ വിപ്ലവകരമായ മാറ്റം കുറിച്ചുവെന്നാണ് കെ സ്മാര്‍ട്ടിനെക്കുറിച്ചുള്ള കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. തദ്ദേശ സ്ഥാപനങ്ങള്‍ വിരല്‍ത്തുമ്പിലെത്തിച്ചതാണ് കെ സ്മാര്‍ട്ടിന്റെ നേട്ടം. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയ്ക്കായിരുന്നു ഡിജികേരളം ആവിഷ്‌കരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിജിറ്റല്‍ രംഗത്തെ വിടവ് ഇല്ലാതാക്കുന്നതിലും, സാര്‍വത്രിക ഡിജിറ്റല്‍ സാക്ഷരതയിലും നേട്ടങ്ങള്‍ ഓരോ പൗരനിലേക്കും എത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചെന്നാണ് വിലയിരുത്തിയാണ് മാതൃകയാക്കുന്നത്. കാരുണ്യം നിറഞ്ഞതും ജനകേന്ദ്രീകൃതവുമായ ഭരണമാതൃകയുടെ ഉദാഹരണമായി പാലിയേറ്റീവ് കെയറും രാജ്യത്തിന് മാതൃകയായി. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ആശ്വാസമാകുന്നത്.