പുഴയില്‍ വീണ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ യുവതി മരിച്ചു. ഒഴുക്കില്‍പെട്ട കുട്ടിയെ കണ്ടെത്താനായില്ല. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. അന്തിക്കുന്നുമ്മല്‍ തോട്ടത്തില്‍കണ്ടി സുധീഷിന്റെ ഭാര്യ രമ്യ(35) ആണ് മരിച്ചത്.
|
തോട്ടത്താംകണ്ടി ഭാഗത്ത് അഞ്ചുവയസ്സുകാരി മകള്‍ക്കൊപ്പം തുണി അലക്കുന്നതിനായി പോയതായിരുന്നു രമ്യ. ഇവിടെയെത്തിയപ്പോള്‍ കുട്ടി കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രമ്യ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് നിഗമനം. ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ആണ് രമ്യയുടെ മൃതദേഹം കണ്ടെത്തിയത്.
ALSO READ: കാസര്‍കോട്ട് വീടിന്റെ മതിലിടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ടുകുട്ടികള്‍ മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


