08
Jun 2026
Mon
08 Jun 2026 Mon
railway station murder

പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ സ്യൂട്ട് കേസില്‍ തലയും കൈകാലുകളും ഇല്ലാത്ത പുരുഷന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ടതു തേനാംപെട്ട് സ്വദേശി അമീര്‍ അലിയെന്നു പൊലീസ് തിരിച്ചറിഞ്ഞു. ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്കുള്ള കോണിപ്പടിക്കു സമീപത്താണു സ്യൂട്ട് കേസില്‍ മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റൊരിടത്തു കൊല നടത്തിയ ശേഷം ഇവിടെ മൃതദേഹം ഉപേക്ഷിച്ചതാണെന്ന നിഗമനത്തില്‍ അന്വേഷണ ചുമതല പ്രത്യേക സംഘത്തിനു കൈമാറിയിരുന്നു. തുടര്‍ന്നു സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. ഓട്ടോറിക്ഷയിലെത്തിയ പ്രതികള്‍ പ്ലാറ്റ്‌ഫോമില്‍ സ്യൂട്ട് കേസ് ഉപേക്ഷിച്ചു പോകുകയായിരുന്നു. കൊലപാതക കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുന്നു.