13
Jun 2026
Sat
13 Jun 2026 Sat
UDF govt appoint Yadhu as driver who lost job after Arya Rajendran issue

തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജന്ദ്രനുമായി നടുറോഡില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ജോലി നഷ്ടമായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ എല്‍ എച്ച് യദുവിന് നിയമസഭയില്‍ താല്‍ക്കാലിക ജോലി. ഡ്രൈവറായാണ് നിയമനം. യദുവിന് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ സ്പീക്കര്‍ക്കു കത്തു ന്ല്‍കിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2024 ഏപ്രില്‍ 28നാണ് പാളയം സാഫല്യം കോംപ്ലക്‌സിനു മുന്നില്‍ വച്ച് അന്നത്തെ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സചിന്‍ ദേവ് എംഎല്‍എയും കെഎസ്ആര്‍ടിസിക്കു മുന്നില്‍ കാര്‍ കുറുകെയിട്ട് വാക്കുതര്‍ക്കമുണ്ടാക്കിയത്. ബസ് ഓവര്‍ടേക്ക് ചെയ്തതിന് കാര്‍ യാത്രികര്‍ക്കു നേരെ യദു അശ്ലീല ആംഗ്യം കാണിച്ചുവെന്നായിരുന്നു ആര്യയുടെ പരാതി. തുടര്‍ന്ന് യദുവിനെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയായിരുന്നു. യദു ഡ്രൈവ് ചെയ്തപ്പോള്‍ മൊബൈല്‍ ഉപയോഗിച്ചുവെന്നു ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് അന്വേഷണ സംഘം തള്ളിയിരുന്നു.

ALSO READ: നഴ്‌സിങ് വിദ്യാര്‍ഥികളായ രണ്ട് മലയാളികള്‍ ബംഗളുരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു