നഴ്‌സിങ് വിദ്യാര്‍ഥികളായ രണ്ട് മലയാളികള്‍ ബംഗളുരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലില്‍ വീട്ടില്‍ ഗൗരിശങ്കര്‍(22), കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി അതുല്‍(22)എന്നിവരാണ് മരിച്ചത്. കെങ്കേരി രാജരാജേശ്വരി ദന്തല്‍ കോളജിനു സമീപത്തുവച്ചാണ് അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഡിവൈഡറിലിടിച്ചു മറിയുകയായിരുന്നു.
|
കെങ്കേരി ബിജിഎസ് നഴ്‌സ് കോളജിലെ നാലാംവര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. മൈസൂരില്‍ നിന്ന് ബംഗളുരുവിലേക്ക് പോവുകയായിരുന്നു ഇരുവരും.
ALSO READ: കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാരം ജൂലൈ ഒമ്പതിന്


