30
Jun 2026
Sat
30 Jun 2026 Sat
Renu Sudhi struggling with third stage cancer

അന്തരിച്ച മിമിക്രി, ടെലിവിഷന്‍ താരം കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്ക് അര്‍ബുദമെന്ന് വെളിപ്പെടുത്തല്‍. രോഗം ഗുരുതരമാണെന്നാണ് മെഡിക്കല്‍ റിപോര്‍ട്ടെന്ന് രേണു സുധി സ്വകാര്യ ചാനലിനോടു പറഞ്ഞു. സ്തനാര്‍ബുദം മൂന്നാം സ്റ്റേജിലാണെന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടര്‍ ചികില്‍സയ്ക്കായി അഡ്മിറ്റ് ആകുമെന്നും അവര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുധിയുടെ മരണശേഷമാണ് സ്തനത്തിലെ മുഴ ശ്രദ്ധയില്‍പെട്ടതെന്നും സ്‌കാനിങ്ങിനു ശേഷം ബയോപ്‌സി ടെസ്റ്റ് ഫലം വന്നപ്പോഴാണ് സ്തനാര്‍ബുദം സ്ഥിരീകരിച്ചതെന്നും അവര്‍ പറഞ്ഞു. നിലവില്‍ അര്‍ബുദം ഹൃദയഭിത്തിയിലേക്കും ശ്വാസകോശത്തിലേക്കും വ്യാപിച്ചിരിക്കുന്നുവെന്നുമാണ് രേണു സുധി പറയുന്നത്.

ALSO READ: മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ പരാതിയില്‍ പിരിച്ചുവിട്ട യദുവിന് താല്‍ക്കാലിക ജോലി നല്‍കി യുഡിഎഫ് സര്‍ക്കാര്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക