14
Jun 2026
Sun
14 Jun 2026 Sun
kerala state waqf board

മുനമ്പം വഖഫ് ഭൂമി വിഷയത്തിലുള്ള വിവാദം നിലനില്‍ക്കേ വഖഫ് ബോര്‍ഡില്‍ മുഖ്യമന്ത്രി വിഡി സതീശന്റെ അസാധാരണ ഇടപെടല്‍. വഖഫ് ബോര്‍ഡ് സിഇഒ ഹാരിസ് മുഹമ്മദിന് അപ്രതീക്ഷിത സ്ഥലം മാറ്റം. സീനിയോറിറ്റി മറികടന്ന് ഡിവിഷണല്‍ വഖഫ് ഓഫീസറായ സി.എം മഞ്ജുവിന് സിഇഒയുടെ ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെയും സീനിയറായ ഡിവിഷണല്‍ ഓഫീസറെയും മറികടന്ന് മഞ്ജുവിന് ചുമതല നല്‍കിയ സര്‍ക്കാരിന്റെ നടപടി ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. മുനമ്പം ഭൂമി ഉമീദില്‍ ചേര്‍ത്ത വിഷയത്തില്‍ അടക്കം വഖഫ് ബോര്‍ഡിനോട് മുഖ്യമന്ത്രി വിഡി സതീശന്റെ അതൃപ്തി നിലനില്‍ക്കെയാണ് സിഇഒയുടെ സ്ഥലംമാറ്റവും ജൂനിയര്‍ ഉദ്യോഗസ്ഥക്ക് ചുമതല നല്‍കിയ ഉത്തരവും ഇറങ്ങിയത്. മുനമ്പം ഭൂമിയുടെ കാര്യത്തില്‍ അട്ടിമറി നടക്കാനുള്ള സാധ്യതയാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്.

ബിജെപി സര്‍ക്കാരിന്റെ നോട്ടീസ്

അതേസമയം മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിന് ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ് ലഭിച്ചു. മുനമ്പം ഭൂമി ഉമീദില്‍ ചേര്‍ത്തതിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ വഖഫ് ബോര്‍ഡ് നിയമോപദേശം തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം മറുപടി നല്‍കുമെന്നാണ് വിവരം.

ഫാറൂഖ് കോളജ് മുതവല്ലിയായ ഭൂമി വഖഫ് ബോര്‍ഡ് പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഉമീദില്‍ ചേര്‍ത്തത്. മുനമ്പത്തെ 404 ഏക്കര്‍ ഭൂമി ഉമീദില്‍ ചേര്‍ത്തതിനെതിരെ ബിജെപിയാണ് കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്. കഴിഞ്ഞ മാസമാണ് വഖഫ് ബോര്‍ഡിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മുനമ്പത്തെ ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്.