ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് അട്ടിമറി വിജയം. പ്രതിപക്ഷ സഖ്യത്തിലെ പ്രധാന കക്ഷികളായ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), സിപിഐ (എംഎല്‍) എന്നീ പാര്‍ട്ടികളിലെ എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തതിനെ തുടര്‍ന്നാണ് ബിജെപി സഖ്യത്തിന് വിജയം അനായാസമായതെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
|
സംസ്ഥാനത്ത് ഒഴിവുവന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഒന്നാം സീറ്റില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) ബൈജ്നാഥ് റാം വിജയിച്ചു. രണ്ടാം സീറ്റിലാണ് ബിജെപി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി പരിമള്‍ നത്വാനി അട്ടിമറി വിജയം നേടിയത്.
ALSO READ: 20,000 രൂപയ്ക്ക് വാങ്ങിയ സ്മാര്‍ട്ട് ടിവി ആറുമാസത്തിനകം കേടായി; ഉപഭോക്താവിന് 57,000 രൂപ നഷ്ടപരിഹാരം
ജാര്‍ഖണ്ഡില്‍ ഒഴിവുവന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് മൂന്ന് സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. 81 അംഗ നിയമസഭയില്‍ രണ്ടംഗങ്ങളെ ജയിപ്പിക്കാനുള്ള കൃത്യം 56 എംഎല്‍എമാര്‍ ഇന്ത്യാ സഖ്യത്തിനുണ്ടായിരുന്നു. 28 ഫസ്റ്റ് വോട്ടുകളാണ് ഒരു സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ വേണ്ടത്. എന്നാല്‍, ക്രോസ് വോട്ടിങ്ങിലൂടെ അട്ടിമറി ജയം നേടാമെന്ന പ്രതീക്ഷയില്‍ സ്വതന്ത്രനെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി രംഗത്തിറക്കുകയായിരുന്നു.
മത്സരത്തില്‍ ജെഎംഎം സ്ഥാനാര്‍ത്ഥി ബൈജ്നാഥ് റാം 30 വോട്ടുകള്‍ നേടിയപ്പോള്‍ പരിമള്‍ നത്വാനി 28 വോട്ടുകള്‍ സ്വന്തമാക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രണവ് ഝായ്ക്ക് 19 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പോള്‍ ചെയ്ത വോട്ടുകളില്‍ മൂന്നെണ്ണം അസാധുവായി പ്രഖ്യാപിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രതിപക്ഷ നിരയിലെ വോട്ടുകള്‍ ചോര്‍ന്നത് കോണ്‍ഗ്രസ് ക്യാമ്പുകള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
Cross-Voting In Jharkhand Powers BJP-Backed Candidate To Rajya Sabha

